മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് മരണം.

കോഴിക്കോട് : ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അണ്ടോണ സ്വദേശി മരിച്ചു. അണ്ടോണ ആരേറ്റക്കുന്നുമ്മല്‍ മൊയ്തീന്‍ (65) ആണ് മരിച്ചത്. ഇകഴിഞ്ഞ 30ന് രാവിലെ ആറരയോടെ വാവാട് സെന്റര്‍ ബസാറില്‍ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് മൊയ്തീനെ ബൈക്കിടിച്ച് തെറിപ്പിച്ചത്. നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് മരണം.

വാവാട് ബസാറിലെ ചിക്കന്‍ സ്റ്റാള്‍ തൊഴിലാളിയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ അണ്ടോണ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: ജമീല , മക്കള്‍ : നുസൈബത്ത്, സല്‍മത്ത്, തസ്ലീമത്ത്, മരുമക്കള്‍: ഷമീര്‍ ടി സി(അണ്ടോണ), ഷാനവാസ് (കൂടത്തായി), റഫീഖ്(കാരാടി), സഹോദരങ്ങള്‍: ഹുസൈന്‍ , ബീരാന്‍ , ഹമീദ് ,കദീജ, ഉമ്മയ്യ, ആച്ചയ്