ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് അനീഷ് ചികിത്സയിലാണ്. ഇന്ന് ഉച്ചക്കായിരുന്നു അപകടം.

താമരശ്ശേരി: താമരശ്ശേരി ചുരം ആറാം വളവിന് മുകളിൽ നിന്ന് കല്ല് ഉരുണ്ട് വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. വണ്ടൂർ എളമ്പാറ ബാബുവിൻ്റെ മകൻ അഭിനവ് (20) മരണപ്പെട്ടത്. ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് അനീഷ് ചികിത്സയിലാണ്. ഇന്ന് ഉച്ചക്കായിരുന്നു അപകടം. പൊളിഞ്ഞു വീണ മരത്തിനൊപ്പം ഉരുണ്ടു വന്ന കല്ലിനൊപ്പം ബൈക്കും യാത്രികരും താഴേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റ അഭിനവ് ചികിത്സയ്ക്കിടെയാണ് മരിച്ചത്. 

കോട്ടയത്ത് 12 വയസുകാരൻ തീകൊളുത്തി മരിച്ചു; കുടുംബ വഴക്ക് കാരണമെന്ന് സൂചന

കോട്ടയം പാമ്പാടിയിൽ 12 വയസ്സുകാരൻ തീകൊളുത്തി തീകൊളുത്തി മരിച്ചു. കുന്നേപ്പാലം അറയ്ക്കപറമ്പിൽ മാധവ് എസ്.നായർ (12) ആണ് മരിച്ചത്. ശരത് - സുനിത ദമ്പതികളുടെ മകനാണ്. മാതാപിതാക്കളുടെ നിരന്തര വഴക്കിൽ കുട്ടി അസ്വസ്ഥനായിരുന്നു. ഇന്ന് രാവിലെയും മാതാപിതാക്കൾ തമ്മിൽ വഴക്കുണ്ടായി. അമ്മ വീട്ടിൽ പോകുന്നതിനെ കുറിച്ചായിരുന്നു തർക്കം. ഇതിൽ മാധവ് ഇടപെട്ടപ്പോൾ അച്ഛൻ വഴക്ക് പറഞ്ഞു.

വിഷമത്തിലായ മാധവ് വാഹനത്തിന്റെ ഉപയോഗത്തിന് വെച്ചിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തകയായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാമ്പാടി ചെറുവള്ളിക്കാവ് ശ്രീ ഭദ്ര സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മാധവ്.