കാറിന്റെ മുൻവശത്തു നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഇറങ്ങിയോടിയതിനാൽ വലിയ അപകടം ഒഴിവായി

തൃശൂർ : ചാവക്കാട് ഒരുമനയൂർ കരുവാരക്കുണ്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുൻവശത്തു നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഇറങ്ങിയോടിയതിനാൽ വലിയ അപകടം ഒഴിവായി. കാറിന്റെ മുൻവശം കത്തിയമർന്നു. നാട്ടുകാർ വെള്ളമൊഴിച്ചാണ് തീ കെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred