ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മുക്കത്ത് നിന്ന് എത്തിയ ഫയർ ഫോഴ്‌സും നാട്ടുകരും ചേർന്നാണ് തീ അണച്ചത്.
കോഴിക്കോട്: കൂടരഞ്ഞി വഴിക്കടവിൽ കോഴി ഫാമിലുണ്ടായ തീപിടിത്തത്തിൽ (Fire) രണ്ട് മാസം പ്രായമായ നാലായിരത്തിൽ പരം കോഴികൾ (Chicken) ചത്തു. മംഗരയിൽ ബിജുവിന്റെ ഉടമസ്ഥയിലുള്ള കോഴി ഫാമിനാണ് (Poultry Farm) തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മുക്കത്ത് നിന്ന് എത്തിയ ഫയർ ഫോഴ്‌സും നാട്ടുകരും ചേർന്നാണ് തീ അണച്ചത്. ഫാം പൂർണ്ണമായും കത്തിയമർന്ന നിലയിലാണ്.
