സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് സഞ്ചാരികൾ ഉദ്യാനത്തിനകത്തുള്ളപ്പോഴായിരുന്നു സംഭവം
പാലക്കാട്:പാലക്കാട് മലമ്പുഴ ഉദ്യാനത്തിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി.ഉദ്യാനത്തിലെ ഗവർണർ സീറ്റിന് സമീപത്താണ് വൈകിട്ടോടെ ആനയിറങ്ങിയത്.സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് സഞ്ചാരികൾ ഉദ്യാനത്തിനകത്തുള്ളപ്പോഴായിരുന്നു സംഭവം.കുട്ടിയാനകളടക്കം 30 ആനകൾ അടങ്ങുന്ന കൂട്ടമാണ് ഇറങ്ങിയത്.ഏറെ നേരം ഇവിടെ തമ്പടിച്ച ആന രാത്രി വൈകിയാണ് കാടുകയറിയത്. ജലസേചന വകുപ്പ് ജീവനക്കാരും വനം ഉദ്യോഗസ്ഥരും ചേർന്നാണ് കാട്ടിലേക്ക് തുരത്തിയത്. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ഗവർണർ സീറ്റിന് താഴെയുള്ള മാംഗോ ഗാർഡനിൽ കാട്ടാനയെത്തുന്നത്. കവ, തെക്കേ മലമ്പുഴ മേഖലയിൽ ദിവസങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ആനകൾ ഈ ഭാഗത്ത് അണക്കെട്ടിന് മുകളിൽ കയറിയിരുന്നു. ആനക്കൂട്ടം തമ്പടിച്ചതോടെ പ്രദേശവാസികളും ഭീതിയിലാണ്.
ന്യൂമോണിയ ബാധിച്ച് ഏഴു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് മരിച്ചു

