Asianet News MalayalamAsianet News Malayalam

കുടുംബരോഗ്യ കേന്ദ്രത്തിന്റെ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടു. രാജ്കുമാറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

A landslide occurred during the construction of the family health center non-state worker death fvv
Author
First Published Nov 28, 2023, 6:48 PM IST

തിരുവനന്തപുരം: കുടുംബരോഗ്യ കേന്ദ്രത്തിന്റെ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാൾ സ്വദേശി രാജ്കുമാർ (34) ആണ് മരിച്ചത്. തിരുവനന്തപുരം വലിയ വേളിയിലാണ് സംഭവം. വൈകിട്ട് അഞ്ചുമണിയോടുകൂടിയായിരുന്നു അപകടം ഉണ്ടായത്. നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടു. രാജ്കുമാറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

ഗുരുവായൂരില്‍ ലോഡ്ജില്‍ മുറിയെടുത്തയാള്‍ തൂങ്ങി മരിച്ച നിലയില്‍ 

https://www.youtube.com/watch?v=Ko18SgceYX8

 

Follow Us:
Download App:
  • android
  • ios