ചെന്നൈയിൽ നിന്ന് യാത്ര ചെയ്ത വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ നിന്നും രാവിലെ 7 മണിയോടെ ചെങ്ങോട്ട്കാവിൽ വെച്ച് ട്രെയിനിൽ നിന്നും വീഴുകയായിരുന്നു.
കോഴിക്കോട്: ചെങ്ങോട്ട്ക്കാവ് റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. തമിഴ്നാട് വെല്ലൂർ സ്വദേശി
ഇളവഴുതി രാജ (50) ആണ് മരിച്ചത്. ട്രെയിനിൽ നിന്ന് വീണ് മരിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ചെന്നൈയിൽ നിന്ന് യാത്ര ചെയ്ത വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ നിന്നും രാവിലെ 7 മണിയോടെ ചെങ്ങോട്ട്കാവിൽ വെച്ച് ട്രെയിനിൽ നിന്നും വീഴുകയായിരുന്നു.
10 അംഗ സംഘം മാംഗളുരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. വെല്ലൂർ സുബ്രഹ്മണ്യ അയ്യർ സ്ട്രീറ്റ് വസന്തപുരം കൃഷ്ണമൂർത്തിയുടെ മകനാണ് ഇളവഴുതി രാജ. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്മോർട്ടം നടത്തുമെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു.
