അമ്മയേയും കുഞ്ഞിനെയും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. മണ്ണാർക്കാട് കാഞ്ഞിരംപുഴ പാമ്പൻതോട് കോളനിയിലെ ദിവ്യയാണ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ജീപ്പിൽ പ്രസവിച്ചത്. ഇന്നാണ് ദിവ്യക്ക് സ്കാനിംഗ് നടത്തിയത്. റിപ്പോർട്ട് പരിശോധിച്ച ഡോക്ടർ അടുത്ത ബുധനാഴ്ച വരാനാണ് പറഞ്ഞത്. എന്നാൽ തിരിച്ച് കോളനിയിൽ എത്തിയപ്പോൾ പ്രസവവേദന അനുഭവപ്പെട്ടു. ഉടൻ ജീപ്പ് വിളിച്ച് ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു. അമ്മയേയും കുഞ്ഞിനെയും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതി പ്രസവിച്ചു. ആറ്റിങ്ങൽ കോരാണി ചെമ്പകമംഗലം സ്വദേശിനിയായ 28 കാരിയാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്‍റെ സേവനം തേടുകയായിരുന്നു.
കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് സുജിത്ത് ബി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിവേക് ബി.ആർ എന്നിവർ സ്ഥലത്തെത്തി യുവതിയുമായി എസ്.എ.ടി ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.
ഓടിക്കൊണ്ടിരിക്കെ ടിപ്പറിന്‍റെ ടയർ പഞ്ചയാറായി, പിന്നാലെ ചരക്ക് ലോറി ഇടിച്ചു, ഡ്രൈവർക്ക് പരിക്ക്

