രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന

കണ്ണൂര്‍: തലശ്ശേരി കുയ്യാലിയിൽ വാടക ക്വാർട്ടേഴ്സിൽ നിന്നും 10.05 ഗ്രാം എംഡിഎംഎയുമായി യുവതി അറസ്റ്റിൽ. ചാലിൽ സ്വദേശിനിയും കുയ്യാലിയിലെ ക്വാട്ടേഴ്സിലെ താമസക്കാരിയുമായ പി. കെ റുബൈദ ( 37 ) യാണ് പിടിയിലായത്. തലശ്ശേരി കുയ്യാലിയിൽ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നൂണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതിയെ പിടികൂടിയത്.

ക്വാട്ടേഴ്സിൽ നടത്തിയ പരിശോധനയിലാണ് 10.05 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. തലശ്ശേരി പൊലീസാണ് പരിശോധന നടത്തി യുവതിയെ അറസ്റ്റ് ചെയ്തത്. എസ് ഐ ടി കെ അഖിലിന്‍റെ നേതൃത്വത്തിൽ നട ത്തിൽ നടത്തിയ പരിശോധനയിൽ എംഡി എം എ കൂടാതെ ആറ് മൊബൈൽ ഫോണുകളും മയക്ക്മരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും 4800 രൂപയും പൊലീസ് പിടിച്ചെടുത്തു.തുടര്‍ന്ന് റുബൈദയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മലപ്പുറം സ്വദേശികളായ മൂവർ സംഘത്തിന് കയ്യോടെ പിടിവീണു, ബാംഗ്ലൂരിൽ നിന്നും വിൽപ്പനക്കായി എത്തിച്ചത് എംഡിഎംഎ

നിർമാണത്തിലിരുന്ന കെട്ടിടത്തിൻെറ സ്ലാബ് തകർന്ന് വീണ് അപകടം; സ്ലാബിനടിയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി


Asianet News Live | PV Anvar | Mission Arjun | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്