പന്തളം എൻഎസ്എസ് കോളേജിൽ നടന്ന എസ്എഫ്ഐ -  എബിവിപി സംഘർഷത്തിന് പിന്നാലെയാണ് വീട് അടിച്ചു തകര്‍ത്ത സംഭവം

പത്തനംതിട്ട: പത്തനംതിട്ട ഏഴംകുളത്ത് എബിവിപി പ്രവർത്തന്‍റെ വീട് അടിച്ചു തകർത്തു. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. പിന്നിൽ എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എബിവിപി നേതാക്കള്‍ ആരോപിച്ചു. എബിവിപി പ്രവര്‍ത്തകനും കോളേജ് വിദ്യാര്‍ത്ഥിയുമായ ശ്രീനാഥ് എന്ന ആളുടെ വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. ഇന്നലെ പന്തളം എൻഎസ്എസ് കോളേജിൽ നടന്ന എസ്എഫ്ഐ - എബിവിപി സംഘർഷത്തിൽ പ്രതിയാണ് ശ്രീനാഥ്. ഈ സംഘര്‍ഷത്തിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ രണ്ടോടെ ശ്രീനാഥിന്‍റെ വീടിനുനേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ക്രിസ്മസ് ആഘോഷത്തിനിടെയാണ് ഇന്നലെ പന്തളം എന്‍എസ്എസ് കോളേജില്‍ സംഘര്‍ഷമുണ്ടായത്. എസ് എഫ് ഐ -എബിവിപി പ്രവർത്തകർ തമ്മിലായിരുന്നു സംഘർഷം. സംഘര്‍ഷത്തില്‍ വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.പൊലീസ് സ്ഥലത്ത് എത്തി വിദ്യാർത്ഥികളെ ഓടിക്കുകയായിരുന്നു. എബിവിപി-എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടിയതോടെ കൂട്ടത്തല്ലായി മാറുകയായിരുന്നു. 

നവകേരള സദസ് പ്രതിഷേധം ; ആറ്റിങ്ങലില്‍ പരസ്പരം വീടുകള്‍ ആക്രമിച്ച് യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ് പ്രവര്‍ത്തകര്‍

പത്തനംതിട്ടയിൽ അതിക്രമം; എബിവിപി പ്രവർത്തകന്റെ വീട് അടിച്ചു തകർത്തു | Pathanamthitta