വലത് ഭാഗത്ത് ഒരു ടയറില്ലാത്ത കാറുമായിട്ടായിരുന്നു യുവാവിന്‍റെ പരാക്രമം. യുവാവിനെ യാത്രക്കാർ ചേര്‍ന്ന് പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. തൃപ്പൂണിത്തുറ സ്വദേശി മഹേഷാണ് പിടിയിലായത്.

ആലപ്പുഴ: നടുറോഡില്‍ മദ്യലഹരിയിൽ കാറോടിച്ച് യുവാവിന്‍റെ പരാക്രമം. ആലപ്പുഴ അരൂർ ദേശീയപാതയിലായിരുന്നു യുവാവിന്‍റെ പരാക്രമം. മീഡിയൻ ക്രോസ് ചെയ്ത് മറുഭാഗത്ത് കൂടെ ഓടിച്ച യുവാവിന്‍റെ വാഹനം നിരവധി വാഹനങ്ങളില്‍ തട്ടി അപകടം ഉണ്ടാക്കി. വലത് ഭാഗത്ത് ഒരു ടയറില്ലാത്ത കാറുമായിട്ടായിരുന്നു യുവാവിന്‍റെ പരാക്രമം. യുവാവിനെ യാത്രക്കാർ ചേര്‍ന്ന് പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. തൃപ്പൂണിത്തുറ സ്വദേശി മഹേഷാണ് പിടിയിലായത്.

അതേസമയം, ആലപ്പുഴ അരൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന് പിന്നിൽ ബൈക്കിടിച്ച് കയറിയായിരുന്നു അപകടം. ദേശീയപാതയിൽ അരൂർ കെൽട്രോൺ ജങ്ഷന് സമീപം പുലർച്ചെ ഒരു മണിക്കായിരുന്നു അപകടം ഉണ്ടായത്. സുഹൃത്തിന്‍റെ വീട്ടിൽ പാലുകാച്ചിൽ ചടങ്ങിൽ പങ്കെടുത്ത് മടങ്ങി വരുന്നതിനിടെയാണ് ബൈക്ക് നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന് പിന്നിൽ ഇടിച്ചത്. അരൂർ സ്വദേശികളായ അഭിജിത്ത്, ആൽവിൻ,വിജോയ് വർഗീസ് എന്നിവരാണ് മരിച്ചത്. ആൽബിനും അഭിജിത്തും സംഭവസ്ഥലത്ത് തന്നെ മരിച്ചു. യുവാക്കളുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടത്തിന്‌ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.