കാസര്‍കോട് പടന്നക്കാട് ദേശീയ പാതയില്‍ പൊലീസ് ജീപ്പും കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു പരിക്കേറ്റ സ്ത്രീ മരിച്ചു.

കാസർകോട്: കാസര്‍കോട് പടന്നക്കാട് ദേശീയ പാതയില്‍ പൊലീസ് ജീപ്പും കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു പരിക്കേറ്റ സ്ത്രീ മരിച്ചു. ഞാണിക്കടവ് സ്വദേശിനി സുഹറയാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ പടന്നക്കാട് നെഹ്‌റു കോളേജ് സമീപം വെച്ചാണ് അപകടം ഉണ്ടായത്. പൊലീസ് ജീപ്പ് സ്‌കൂട്ടിയില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് കാറിൽ ഇടിക്കുകയായിരുന്നു. വഴിയാത്രക്കാരിയായ സുഹറ കാറിനും മതിലിനും ഇടയിൽ കുടുങ്ങിപ്പോയി. സുഹ്റയെ ഉടൻ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌കൂട്ടര്‍ യാത്രക്കാരായ നീലേശ്വരം സ്വദേശി ചന്ദ്രന്‍, ഭാര്യ ബേബി എന്നിവര്‍ ചികിത്സയിലാണ്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News