ആറ്റിങ്ങൽ തോട്ടയ്ക്കാട് പാലത്തിനു സമീപത്താണ് അപകടമുണ്ടായത്. തോട്ടയ്ക്കാട് സ്വദേശി മീന (40) യാണ് മരിച്ചത്.

തിരുവനന്തപുരം: മകനെ ട്യൂഷൻ ക്ലാസിൽ കൊണ്ടുവിടാൻ പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ അമ്മ മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങൾ തോട്ടയ്ക്കാട് പാലത്തിനടുത്ത് രാവിലെ ആറ് മണിയോടെയാണ് അപകടം. സർവെ വകുപ്പ് ജീവനക്കാരിയായ മീനയാണ് മരിച്ചത്. മീനയും ഒൻപതാം ക്ലാസുകാരനായ മകൻ അഭിമന്യുവും സഞ്ചരിച്ച കാറിൽ പുറകെ വന്ന ലോറി ഇടിക്കുകയായിരുന്നു. ദേശീയപാതയിൽ യൂ ടേൺ എടുക്കുന്നതിനിടെയാണ് അപകടം. പാരിപ്പളളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മീന മരിച്ചു. പരിക്കേറ്റ മകൻ ചികിത്സയിലാണ്.ലോറി ഡ്രൈവറെ കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്തു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്