വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി സുബ്രഹ്മണ്യനാണ് പരിക്കേറ്റത്. സുബ്രഹ്മണ്യന്റെ കാലിന് ഗുരുതര പരിക്കേറ്റു.

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ കാൽനടയാത്രക്കാരന്റെ കാലിൽ ബസ് കയറിയിറങ്ങി അപകടം. വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി സുബ്രഹ്മണ്യനാണ് പരിക്കേറ്റത്. സുബ്രഹ്മണ്യന്റെ കാലിന് ഗുരുതര പരിക്കേറ്റു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം ഉണ്ടായത്.

വളാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നും ബസ്സുകൾ പുറത്തേക്ക് ഇറങ്ങുന്ന വഴിയിലൂടെ തിരൂർ ഭാഗത്ത് നിന്നും വന്ന ബസ് സ്റ്റാൻഡിലേക്ക് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് പോവുകയായിരുന്ന സുബ്രഹ്മണ്യന്റെ കാലിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. കാലിന് ഗുരുതര പരിക്കേറ്റ സുബ്രഹ്മണ്യനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് മുമ്പും നിരവധി ആളുകൾ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. തെറ്റായ ദിശയിലൂടെ ബസ്, സ്റ്റാൻഡിലേക്ക് കയറുന്നതിനാൽ മേഖലയിൽ അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

Also Read:  അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ്, അടുത്ത ആഴ്ച ഗൾഫിലേക്ക് മടങ്ങാനിരിക്കെ ബൈക്കില്‍ കാറിടിച്ച് മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം