തൃശൂര്‍ ചാവക്കാട് മണത്തലയിലാണ് സംഭവം

തൃശൂര്‍:ആനയെ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെയുണ്ടായ അപകടത്തില്‍ ആനയുടെ കൊമ്പ് അറ്റുവീണു. തൃശൂര്‍ ചാവക്കാട് മണത്തലയിലാണ് സംഭവം. കൊമ്പൻ കുളക്കാടൻ കുട്ടികൃഷ്ണനാണ് പരിക്കേറ്റത്. കുളക്കാടൻ കുട്ടികൃഷ്ണനെ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ എതിരെ വന്ന ലോറിയില്‍ കൊമ്പ് ഇടിക്കുകയായിരുന്നു. വീതി കുറഞ്ഞ റോഡില്‍ ടാങ്കര്‍ ലോറിയ്ക്ക് പോകുന്നതിനായി ആനയെ കയറ്റിയ ലോറി ഒതുക്കി നിര്‍ത്തുകയായിരുന്നു.

ടാങ്കര്‍ ലോറി കടന്നുപോകുന്നതിനിടെ ലോറിയിലുണ്ടായിരുന്ന ആന കൊമ്പുകൊണ്ട് ടാങ്കര്‍ ലോറിയിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ കൊമ്പ് അറ്റ് വീഴുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെടാതെ ടാങ്കര്‍ ലോറി നിര്‍ത്താതെ പോവുകയായിരുന്നു. തൃശൂരില്‍നിന്നുള്ള ഡോക്ടര്‍മാരെത്തി ആനയ്ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. ഉത്സവങ്ങളില്‍ സ്ഥിരമായി എഴുന്നള്ളിക്കാറുള്ള കുളക്കാടൻ കുട്ടികൃഷ്ണന് ആരാധകര്‍ ഏറെയാണുള്ളത്. സാമൂഹിക മാധ്യമങ്ങളില്‍ രണ്ടു കൊമ്പുകളുമായി തലയെടുപ്പോടെ കുളക്കാടൻ കുട്ടികൃഷ്ണന്‍ നില്‍ക്കുന്നതിന്‍റെ വീഡിയോകളും സജീവമാണ്.

വീട്ടിനുള്ളില്‍നിന്നും ദുര്‍ഗന്ധം, പൊലീസെത്തി വാതില്‍ തുറന്നു, 53കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala Delhi Protest | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews