തൃശ്ശൂർ പാലക്കാട് ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടിപ്പർ ലോറി ഇടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു

പാലക്കാട് / തൃശൂർ : സംസ്ഥാനത്ത് രണ്ടിടത്തായി അപകടം. തൃശ്ശൂർ പാലക്കാട് ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടിപ്പർ ലോറി ഇടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. താണിപ്പാടം സെന്ററിൽ ഇന്ന് പുലർച്ചെ 5.30 ന് ആണ് അപകടമുണ്ടായത്. ടിപ്പർ ലോറിയിലെ ശ്രീനാഥ് (31), വിഷ്ണു (24), ലോറിയുടെ ഡ്രൈവർ ഷിഞ്ചു (38) എന്നിവർക്കാണ് പരിക്കേറ്റത്. 

അതേസമയം പാലക്കാട് ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മറ്റൊരു അപകടവും ഉണ്ടായി. രാവിലെ 7.50 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Read More : പുതുവത്സരാഘോഷം ലക്ഷ്യമിട്ട് എംഡിഎംഎ വിൽപ്പന, കൊച്ചിയിൽ വിദ്യാർഥിനിയടക്കം മൂന്ന് പേർ അറസ്റ്റിൽ