ലോഡിംഗ് തൊഴിലാളിയായ പരാതിക്കാരൻ ജോലിക്ക് വിളിക്കാത്തതിലുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചത്. സെപ്തംബ‍ 25ന് ആണ് സംഭവം.  അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അമ്പലപ്പുഴ: ആലപ്പുഴയിൽ വയോധികനെ കമ്പി വടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ നിരവധി ക്രിമിനൽ കേസിലെ പ്രതി പിടിയിലായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 11-ാം വാർഡിൽ കോമനയിൽ പടിഞ്ഞാറേ ചെന്നാട്ട് വീട്ടിൽ വിനീത് കുമാർ (38) എന്നയാളെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കഴിഞ്ഞ സെപ്റ്റംബർ 25ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതിയെ അമ്പലപ്പുഴയിലെ ലോഡിംഗ് തൊഴിലാളിയായ പരാതിക്കാരൻ ജോലിക്ക് വിളിക്കാത്തതിലുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്