Asianet News MalayalamAsianet News Malayalam

പലചരക്ക് കടയിൽ കയറി ഉടമയായ സ്ത്രീയുടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി മാല പൊട്ടിക്കാൻ ശ്രമം; അറസ്റ്റ്

എരമല്ലൂർ ചേന്നമന ക്ഷേത്രത്തിന് സമീപം പലചരക്ക് കട നടത്തുന്ന സ്ത്രീയുടെ കടയിൽ അതിക്രമിച്ചു കയറി കത്തി കഴുത്തിൽ വച്ച് മാല പൊട്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ അരൂർ പൊലീസ് പിടികൂടി.

accused in the case of attempted robbery with a knife were arrested ppp
Author
First Published Jun 7, 2023, 7:56 PM IST | Last Updated Jun 7, 2023, 7:56 PM IST

ആലപ്പുഴ: എരമല്ലൂർ ചേന്നമന ക്ഷേത്രത്തിന് സമീപം പലചരക്ക് കട നടത്തുന്ന സ്ത്രീയെ കടയിൽ അതിക്രമിച്ചു കയറി കത്തി കഴുത്തിൽ വച്ച് മാല പൊട്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ അരൂർ പൊലീസ് പിടികൂടി. പള്ളുരുത്തി തങ്ങൾ നഗറിൽ വലിയ വീട്ടുപറമ്പ് ഷഹീദ്, തങ്ങൾ നഗർ വഴുക്കോലിൽ വീട്ടിൽ കരുൺ സോമൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

മെയ് 27 ന് നടന്ന സംഭവത്തിന് ശേഷം പത്ത് ദിവസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അരൂർ പോലീസ് പിടികൂടിയത്. സംഭവസ്ഥലത്തു നിന്നും ലഭിച്ച സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിൽ നിന്നും പ്രതികൾ ഉപയോഗിച്ചത് വ്യാജ നമ്പർ പ്ലേറ്റ് ആണെന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഒടുവിലാണ് പ്രതികൾ വലയിലായത്. 

ഷഹീദിന്റെ വാഹനത്തിന്റെ നമ്പർ മാറ്റം വരുത്തിയാണ് പ്രതികൾ കൃത്യത്തിനായി ഉപയോഗിച്ചത്. അരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി എസ് സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അനിൽകുമാർ, ബഷീർ പൊലീസ് ഉദ്യോഗസ്ഥരായ രതീഷ്, നിതീഷ് ലിജോ മോൻ ശ്രീജിത്ത് വിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. 

Read more: കാറിലെത്തിയ സഹോദരങ്ങൾ നടന്നുപോയ വീട്ടമ്മയുടെ അടുത്ത് നിർത്തി, വഴി ചോദിച്ചു പിന്നാലെ മാല പൊട്ടിച്ചു, അറസ്റ്റ്

അതേസമയം, ഏ​ഴു വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ 19കാ​ര​ൻ പോ​ക്സോ നി​യ​മ​പ്ര​കാ​രം പി​ടി​യി​ൽ. താ​മ​ര​ക്കു​ളം ക​ണ്ണ​നാ​കു​ഴി മ​ല​യു​ടെ വ​ട​ക്ക​തി​ൽ ന​ന്ദു പ്ര​കാ​ശാ​ണ് (19) പി​ടി​യി​ലാ​യ​ത്. വ​ള്ളി​കു​ന്നം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​എം. ഇ​ഗ്ന്യേ​ഷ്യ​സ്, എ​സ്.​ഐ​മാ​രാ​യ കെ. ​അ​ജി​ത്, കെ.​ആ​ർ. രാ​ജീ​വ്, സി.​പി.​ഒ​മാ​രാ​യ ജി​ഷ്ണു, ഉ​ണ്ണി, ഷ​ഫീ​ഖ്, അ​രു​ൺ ഭാ​സ്ക​ർ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Latest Videos
Follow Us:
Download App:
  • android
  • ios