മോഷ്ടിച്ച ബാഗില്‍ നിന്ന് ലാപ്ടോപ്പും മൊബൈലും മൂന്ന് എടിഎം കാര്‍ഡ‍ുകളും പൊലീസ് കണ്ടെടുത്തു.

തിരുവനന്തപുരം: ട്രെയിനില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. വിഴിഞ്ഞം മുല്ലൂര്‍ സ്വദേശി അനില്‍കുമാര്‍ ആണ് പിടിയിലായത്. നിരവധി മയക്കുമരുന്ന്, മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കൊടുംക്രിമിനലായ ഇയാള്‍ക്കെതിരെ നേരത്തെ കാപ്പ ചുമത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാപ്പ കേസ് പ്രതിയായ ഇയാളെ തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് മോഷ്ടിച്ച ബാഗുമായി പിടികൂടിയത്. ആര്‍പിഎഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച ബാഗില്‍ നിന്ന് ലാപ്ടോപ്പും മൊബൈലും മൂന്ന് എടിഎം കാര്‍ഡ‍ുകളും പൊലീസ് കണ്ടെടുത്തു. ഇയാള്‍ നിരവധി മയക്കുമരുന്ന് കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ഹെലികോപ്റ്റര്‍ അപകടം; ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രിയും കൊല്ലപ്പെട്ടു

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates