ബിജെപി ദേശീയ നിർവാഹക സമിതി അംഗം കൂടിയായ കൃഷ്ണ കുമാറിന്‍റെ കാർ റോഡിൻ്റെ ഒരു വശത്തേക്ക് ഇടിച്ചിട്ടെന്നാണ് പരാതി

പന്തളം: നടൻ കൃഷ്ണകുമാറിൻ്റെ വാഹനത്തിൽ മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം മനപൂർവം ഇടിപ്പിച്ചതായി പരാതി. വാഹനത്തിൽ ഉണ്ടായിരുന്ന പൊലീസ് സേനാംഗങ്ങൾ മോശമായി പെരുമാറിയെന്നും നടൻ പന്തളം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

തൻ്റെ കാർ റോഡിൻ്റെ ഒരു വശത്തേക്ക് മനപൂർവം ഇടിപ്പിച്ചിട്ടെന്നാണ് പരാതി. മുഖ്യമന്ത്രി രാവിലെ എം സി റോഡിലൂടെ പുതുപ്പള്ളിക്ക് പോയിരുന്നു. ഇതിനിടയിലാണ് സംഭവമെന്നാണ് പരാതി. ബിജെപി ദേശീയ നിർവാഹക സമിതി അംഗം കൂടിയാണ് കൃഷ്ണ കുമാർ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം