4 മാസമായി ഒപ്പമുള്ള പൂച്ചയേയാണ് കാണാതായത്. ഒപ്പമുള്ള കുഞ്ഞാപ്പനും കുട്ടികളും ഒരുപോലെ സങ്കടത്തിലാണെന്നും കണ്ടുകിട്ടിയാൽ തരണേയെന്നുമാണ് അദീല അബ്ദുള്ള എഫ്ബി പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്.
തിരുവനന്തപുരം: ഓമനിച്ച് വളർത്തിയ പൂച്ചയെ കാണാനില്ലെന്ന് വ്യക്തമാക്കി ഡോ. അദീല അബ്ദുല്ല ഐ എ എസ്. കൊക്കാച്ചി എന്ന പേർഷ്യൻ വളർത്തുപൂച്ചയെ കാണാനില്ലെന്ന് ഡോ. അദീല അബ്ദുല്ല ഐ എ എസ്. ജവഹർ നഗറിൽ നിന്നാണ് ഏറെ ഓമനിച്ച് വളർത്തിയ പ്രാഡ എന്ന പൂച്ചയെ കാണാതായത്. 4 മാസമായി ഒപ്പമുള്ള പൂച്ചയേയാണ് കാണാതായത്. ഒപ്പമുള്ള കുഞ്ഞാപ്പനും കുട്ടികളും ഒരുപോലെ സങ്കടത്തിലാണെന്നും കണ്ടുകിട്ടിയാൽ തരണേയെന്നുമാണ് അദീല അബ്ദുള്ള എഫ്ബി പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്.
അദീല അബ്ദുള്ളയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കുഞ്ഞാപ്പനും കൊക്കാച്ചിയും ഞങ്ങളുടെ രണ്ടു പൂച്ചക്കുട്ടികളായിരുന്നു. 4 മാസമായി അവർ ഞങ്ങളിലൊരാളാണ്. ഇന്നലെ ഞാൻ ഓഫീസിൽ പോകുമ്പോൾ അവിടെ കളിച്ചോണ്ടിരുന്നു. കൊക്കാച്ചിയെ കാണാനില്ല. സിസിടിവി നോക്കിയപ്പോൾ വണ്ടിക്കുള്ളിൽ ടയറിന് അടുത്ത് കയറിയത് വരെ കണ്ടു. വൈകിട്ടായപ്പോൾ ആളെ കാണാതെ വന്നപ്പോളാണ് നോക്കി നടന്നത്. ഇന്നലെ വെള്ളപ്പൊക്കത്തിന്റെ ബഹളം ആയത് കൊണ്ട് പോസ്റ്റിയില്ല. ഇന്നലെ കുഞ്ഞാപ്പനും ഒരേ കരച്ചിൽ. കൂടെ ഞങ്ങളുടെ കുട്ടികളും.കഴുത്തിൽ പിങ്ക് മണിയുണ്ട് അവൾക്ക്. നല്ല കറുത്ത നിറം. ബഹു സുന്ദരി. ഒരു പാവം. ആര് കണ്ടാലും എടുത്തോണ്ട് പോവും.ജവഹർ നഗറിൽ നിന്ന് നന്തൻകോട് വഴി സെക്രട്ടേറിയറ്റ് വഴി പോയ എന്റെ വണ്ടിയിലെ ടയറിനുള്ളിലാണ് അവൾ കയറിയതായി കണ്ടത്.കണ്ടുകിട്ടിയാൽ തരണേ.റബിയുടെയും എന്റെയും ഫോൺ നമ്പറും കൊടുത്തിരിക്കുന്നു.വീട്ടിലാണ് കൊക്കാച്ചി, പുറത്തവൾ ബഹു സുന്ദരി പ്രാഡയാണ്.


