മാസങ്ങളായി ഫോൺപോലും ഉപയോഗിക്കാതെ തിരുപ്പതി, കോയമ്പത്തൂർ, ഊട്ടി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതി ചാലക്കുടിയിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് പ്രതിയെ ചാലക്കുടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ: മാസങ്ങളായി ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി പിടിയിൽ. മുല്ലക്കൽ വാർഡ് തൈയിൽ വീട്ടിൽ ഗോപാലകൃഷ്ണ നായിക്കിനെയാണ് (51) സൗത്ത് പൊലീസ് ചാലക്കുടിയിൽ നിന്ന് പിടികൂടിയത്. മാസങ്ങളായി ഫോൺപോലും ഉപയോഗിക്കാതെ തിരുപ്പതി, കോയമ്പത്തൂർ, ഊട്ടി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതി ചാലക്കുടിയിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് പ്രതിയെ ചാലക്കുടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ഡിവൈഎസ്പി വിശാൽ ജോൺസന്റെ നിർദ്ദേശപ്രകാരം സൗത്ത് ഇൻസ്‌പെക്ടർ സൈജുവിന്റെ നേതൃത്വത്തിൽ എസ്ഐ സുനിൽ രാജ്, പൊലീസ് ഉദ്യോഗസ്ഥരായ വിപിൻദാസ്, ആർ ശ്യാം, ബിനോയ് ജോർജ്, പ്രീതി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


