ഹരിപ്പാട് എഴിയ്ക്കകത്ത് ജംഗ്ഷന് കിഴക്കുഭാഗത്തുള്ള റെയിൽവേ ഗേറ്റാണ് ഇന്ന് വൈകിട്ട് 3.30 ഓടെ പിക്കപ്പ് വാനിടിച്ച് തകർന്നത്

ഹരിപ്പാട്: ഹരിപ്പാട് അമ്പലപ്പുഴ തീരദേശ റെയിൽവേ പാതയിലെ റെയിൽവേ ഗേറ്റ് പിക്കപ്പ് വാൻ ഇടിച്ചു തകർത്തു. ഹരിപ്പാട് എഴിയ്ക്കകത്ത് ജംഗ്ഷന് കിഴക്കുഭാഗത്തുള്ള റെയിൽവേ ഗേറ്റാണ് ഇന്ന് വൈകിട്ട് 3.30 ഓടെ പിക്കപ്പ് വാനിടിച്ച് തകർന്നത്. റെയിൽവേയുടെ പണികൾക്കാവശ്യമായ മെറ്റൽ കൊണ്ടു പോകുന്ന ഗുഡ്സ് ട്രയിൻ കടന്നുപോകുന്നതിന് വേണ്ടി ഗേറ്റ് താഴ്ത്തി കൊണ്ടിരിക്കുന്നതിനിടയിൽ അമിത വേഗത്തിൽ വന്ന പിക്കപ്പ് വാൻ ഗേറ്റിലേക്ക് ഇടിച്ചു കയറിയാണ് ഗേറ്റ് തകർന്നതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

ഓണം കളറാകും, ഇക്കുറി ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെ; 'പ്ലാസ്റ്റികും മാലിന്യവും ശ്രദ്ധിക്കണം'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം