കാണാതായവരിൽ ഒരു വിദ്യാർത്ഥിയെ നേരത്തെ വയനാട് വടുവഞ്ചാൽ എസ്റ്റേറ്റ് മേഖലയിൽ നിന്ന് നാട്ടുകാർ കണ്ടെത്തിയിരുന്നു. ഇയാളിൽ നിന്ന് വിവരങ്ങൾ തേടിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജിതപ്പെടുത്തിയത്. ഒടുവിൽ രാത്രി 11 മണിയോടെയാണ് വനത്തിൽ കുടുങ്ങിയ പെൺകുട്ടിയേയും യുവാവിനെയും കണ്ടെത്തിയത്.
മാനന്തവാടി: താമരശ്ശേരിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി. വയനാട് വടുവഞ്ചാൽ എസ്റ്റേറ്റ് വന മേഖലയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയിരിക്കുന്നത്. രാത്രിയോട് കൂടി നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. കാണാതായവരിൽ ഒരു വിദ്യാർത്ഥിയെ നേരത്തെ വയനാട് വടുവഞ്ചാൽ എസ്റ്റേറ്റ് മേഖലയിൽ നിന്ന് നാട്ടുകാർ കണ്ടെത്തിയിരുന്നു. ഇയാളിൽ നിന്ന് വിവരങ്ങൾ തേടിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജിതപ്പെടുത്തിയത്. ഒടുവിൽ രാത്രി 11 മണിയോടെയാണ് വനത്തിൽ കുടുങ്ങിയ പെൺകുട്ടിയേയും യുവാവിനെയും കണ്ടെത്തിയത്.
വടകര കുരിക്കലാട് സ്വദേശികളാണ് കുടുങ്ങിയ വിദ്യാർത്ഥികൾ. വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു യുവതിയും യുവാക്കളുമെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരെ കണ്ട് സംഘത്തിലെ പെൺകുട്ടിയും യുവാവും എസ്റ്റേറ്റിനുള്ളിലേക്ക് കയറിപ്പോയി. പിന്നീട് ഇവർ വനത്തിൽ അകപ്പെടുകയായിരുന്നുവെന്നാണ് വിവരം. എന്നാൽ കാട് കാണുന്നതിനിടെ ഒരാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതേ തുടർന്ന് പരിഭ്രാന്തരായി. എന്നാൽ തിരിച്ച് ഇറങ്ങുന്നതിനിടെ വഴി തെറ്റി ഉൾക്കാട്ടിലേക്ക് പോയെന്നാണ് രക്ഷപ്പെടുത്തിയ യുവാക്കൾ പറയുന്നത്. രാത്രി വനത്തിൽ നിന്നും വെളിച്ചവും ശബ്ദവും കേൾക്കുന്നതായി നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. മൂന്ന് പേരെയും തിരിച്ച് എത്തിച്ച് ഇവർക്ക് പ്രാഥമിക ചികിത്സ നൽകി.


