കാൽ മുറിച്ച ശേഷം തുടർ ചികിത്സക്കായി തിരുവനന്തപുരത്ത് സ്വന്തം ചെലവിലാണിപ്പോൾ അമൃതമോളും കുടുംബവും കഴിയുന്നത്. അച്ഛൻ ഗോപി ലോട്ടറി വിൽപ്പന നടത്തിയും അമ്മ മിനി കൂലിപ്പണിയെടുത്തുമാണ് കുടുംബം പുലർത്തിയിരുന്നത്
തിരുവനന്തപുരം: ക്യാൻസർ ബാധിച്ച് ഒരുകാൽ പൂർണമായും മുറിച്ചു നീക്കിയ പന്ത്രണ്ടുകാരി തുടർ ചികിത്സക്ക് പണമില്ലാതെ വിഷമിക്കുന്നു. നെടുങ്കണ്ടം പഞ്ചായത്ത് യുപി സക്കൂളിലെ ഏഴാം ക്ലാസ് വിദ്യാത്ഥിയായിരുന്ന ആശാരിക്കണ്ടം സ്വദേശി ഗോപിയുടെ മകൾ അമൃതമോളാണ് സുമനസുകളുടെ കാരുണ്യം തേടുന്നത്. കഴിഞ്ഞ തവണ ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവാതിരകളി സംഘത്തിലെ അംഗമായിരുന്നു അമൃതമോൾ.
പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും കഴിവ് തെളിയിച്ച മിടുക്കിയാണ് അമൃതമോള്‍. ആറ് മാസം മുമ്പൊരു ദിവസം സ്ക്കൂളിൽ വച്ച് താഴെ വീണ് അമൃതയുടെ കാലിന് പരിക്കേറ്റു. ചെറിയ പൊട്ടൽ മാത്രമേ ഉള്ളുവെന്ന് കരുതി തമിഴ്നാട്ടിലെത്തിച്ച് നാട്ടു ചികിത്സ നൽകി. കാലിനു നീര് കയറി ഗുരുതരാവസ്ഥയിലായതോടെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചു. ഇവിടുത്തെ പരിശോധനയിലാണ് ക്യാൻസറാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആർസിസിയിലേക്ക് മാറ്റി. കാൽ മുറിച്ച് മാറ്റുകയല്ലാതെ മറ്റു വഴികളില്ലെന്ന് ഡോക്ടർമാർ വിധിച്ചു.
കാൽ മുറിച്ച ശേഷം തുടർ ചികിത്സക്കായി തിരുവനന്തപുരത്ത് സ്വന്തം ചെലവിലാണിപ്പോൾ അമൃതമോളും കുടുംബവും കഴിയുന്നത്. അച്ഛൻ ഗോപി ലോട്ടറി വിൽപ്പന നടത്തിയും അമ്മ മിനി കൂലിപ്പണിയെടുത്തുമാണ് കുടുംബം പുലർത്തിയിരുന്നത്. ചികിത്സക്കായി എല്ലാവരും തിരുവന്തപുരത്ത് തങ്ങേണ്ടിവരുന്നതിനാൽ വരുമാനം ഒന്നുമില്ലാതായി. പത്ത് മാസം തിരുവനന്തപുരത്ത് താമസിച്ച് കീമോതെറാപ്പിയുൾപ്പെടെയുള്ള ചികിത്സ തുടരണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
സഹായങ്ങള്‍ നല്‍കുന്നതിനുള്ള അക്കൗണ്ട് വിവരം
Account No: - 455102010030555
AMRUTHA VG CHILKILSA SAHAYA NIDHI
UNION BANK OF INDIA
NEDUMKANDAM BRANCH
IFSC: UBIN0545511
GOOGLE PAY - 6238187376
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

