കണ്ണൂർ ജില്ലാ ജയിലിനുള്ളിലേക്ക് ബീഡിക്കെട്ടുകള്‍ വലിച്ചെറിഞ്ഞ മുൻ തടവുകാരൻ പിടിയിൽ

കണ്ണൂര്‍: കണ്ണൂർ ജില്ലാ ജയിലിലേക്ക് ബീഡിക്കെട്ടുകള്‍ വലിച്ചെറിഞ്ഞയാൾ പിടിയിൽ. തിരുവല്ല സ്വദേശി അരവിന്ദ് കൃഷ്ണനാണ് അറസ്റ്റിലായത്. ബീഡിക്കെട്ട് എറിയുന്നത് കണ്ട ജയിൽ ജീവനക്കാർ പിടികൂടുകയായിരുന്നു.

മൂന്ന് വലിയ ബോക്സുകളിലായുള്ള ബീഡികളും ഇരുപതോളം പാക്കറ്റുകളുമാണ് ജയിലിനുള്ളിലേക്ക് എറിഞ്ഞത്. ജയിലിലെ മുൻ തടവുകാരനാണ് അരവിന്ദ്. ജയിലിന് പുറത്തെ വാഹനങ്ങള്‍ വെക്കുന്ന ഷെഡ്ഡിന് സമീപത്തുനിന്നും ജയിലിനുള്ളിലേക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു. ജയിലിനുള്ളിലെ തടവു പുള്ളികള്‍ക്ക് നല്‍കുന്നതിനായാണ് ബീഡിക്കെട്ടുകള്‍ ജയിലിനുള്ളിലേക്ക് എറിഞ്ഞത്.

മകളുമായി ബസില്‍ പോകുന്നതിനിടെ യുവതിക്കുനേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം; വീഡിയോ ചിത്രീകരിച്ച് യുവതി


Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates