Asianet News MalayalamAsianet News Malayalam

കോഴിക്കോട് കടയിലേക്ക് സ്ഫോടക വസ്തു എറിഞ്ഞു, ഏറുപടക്കമെന്ന് പൊലീസ്

സ്ഥാപനത്തിന് കാര്യമായ കേടുപാടുകളില്ലെന്നും ഏറുപടക്കമാണെന്നും പൊലീസ് പറഞ്ഞു...

An explosive thrown at a shop in Kozhikode
Author
Kozhikode, First Published Jul 6, 2022, 8:40 AM IST

കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് പാലൊളി മുക്കിൽ കടയിലേക്ക് സ്ഫോടക വസ്തു എറിഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പാലൊളിമുക്കിൽ ഷൈജൽ എന്നയാൾ നടത്തുന്ന അലൂമിനിയം ഫ്രാബ്രിക്കേഷൻ കടയിലേക്കായിരുന്നു ആക്രമണം. സ്ഥാപനത്തിന് കാര്യമായ കേടുപാടുകളില്ലെന്നും ഏറുപടക്കമാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ആളുകൾക്കും പരിക്കില്ല. ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസിലെ പ്രതികൾ നേരത്തെ വന്നിരിക്കാറുളള കടയാണിത്. പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ അന്വേഷണം തുടങ്ങി എന്നും പൊലീസ് പറഞ്ഞു.

ആന്ധ്രയിലെ മാവോയിസ്റ്റ് പ്രദേശങ്ങളിൽ നിന്ന് കഞ്ചാവെത്തിക്കും, അതിഥി തൊഴിലാളികളിലൂടെ വിൽപ്പന, അറസ്റ്റ്

കോഴിക്കോട്:  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ മയക്കുമരുന്ന് എത്തിച്ചു നൽകുന്ന ഒഡീഷ സ്വദേശിയെ കോഴിക്കോട് ഡൻസാഫും ടൗൺ പൊലീസും ചേർന്ന് പിടികൂടി. ഒഡീഷയിലെ കുർദ സ്വദേശിയായ പ്രദീപ്കുമാർ ബഹ്റ(30)  ആണ് പിടിയിലായത്. കോഴിക്കോട് ജില്ലാ പൊലീസ് മേധാവി എ അക്ബറിന്റെ  നിർദ്ദേശപ്രകാരം നടന്ന പരിശോധനയിലാണ് പ്രതി പിടിയിലായത്. സംയുക്ത സംഘം നടത്തിയ പരിശോധനയിൽ മൂന്ന് കിലോ തൊണ്ണൂറു ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. 

Read More : സഹപാഠികൾക്ക് സന്ദേശം അയച്ച് എൻജിനീയറിങ് വിദ്യാർഥിനി ജീവനൊടുക്കി

ആന്ധ്രപ്രദേശിലെ മാവോയിസ്റ്റ് അധീന പ്രദേശങ്ങളിൽ നിന്നും കഞ്ചാവ് വൻതോതിൽ ശേഖരിച്ച് കേരളത്തിൽ എത്തിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘത്തിൽ പെട്ടയാളാണ് പിടിയിലായ പ്രദീപ്കുമാർ ബഹ്റ.  ആന്ധ്രയിൽ നിന്നും തീവണ്ടിയിലാണ് കഞ്ചാവ് കടത്തുന്നത്.  അതിഥി തൊഴിലാളികളെ ഉപയോഗിച്ച് വിൽപന നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. കോഴിക്കോട് മാങ്കാവിലെ രഹസ്യകേന്ദ്രത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപത്തുവെച്ച്  പ്രതിയെ കസബ ഇൻസ്പെക്ടർ എൻ.പ്രജീഷ് ൻ്റെ നേതൃത്വത്തിൽ ടൗൺ സബ്ബ് ഇൻസ്പെക്ടർ ജയശ്രീ അറസ്റ്റ് ചെയ്തു. 

Read more:  കീഴടങ്ങാൻ എത്തിയ പ്രതിയെ എസ്എച്ച്ഒ കോടതി മുറിയിൽ കയറി പിടികൂടാൻ ശ്രമിച്ചു, അഭിഭാഷകർ എതിർത്ത് തിരിച്ചയച്ചു

Follow Us:
Download App:
  • android
  • ios