കള്ളനോട്ട് നിർമ്മാണത്തിനുള്ള പ്രിന്ററുകൾ, സ്കാനറുകൾ, ലാമിനേഷൻ മെഷീൻ, ഫോയിൽ പേപ്പർ, ഇൻജെക്ട് ഇൻക് മുതലായവയും പൊലീസ് കണ്ടെടുത്തിരുന്നു.
കോഴിക്കോട്: കോഴിക്കോട് നരിക്കുനി കള്ളനോട്ട് കേസ് ഒരാൾ കൂടി പിടിയിൽ. പുതുപ്പാടി കുറ്റിപ്പിലാക്കണ്ടി എ കെ അനസാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. കള്ളനോട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ സുനിൽ കുമാർ, സദക്കത്തുള്ള എന്നിവർക്ക് ബെംഗളൂരുവിൽ ആവശ്യമായ സഹായം ചെയ്തത് അനസാണെന്ന് പൊലീസ് പറയുന്നു. നരിക്കുനിയിലെ കള്ളനോട്ട് കേസിലെ മുഖ്യപ്രതികള്‍ കഴിഞ്ഞ ദിവസമാണ് പിടിയിലായത്. ഹൊസൂരിലെ വാടക ഫ്ലാറ്റിൽ നിന്നാണ് സുനിൽകുമാറും സദക്കത്തുള്ളയും പിടിയിലായത്.
കള്ളനോട്ട് നിർമ്മാണത്തിനുള്ള പ്രിന്ററുകൾ, സ്കാനറുകൾ, ലാമിനേഷൻ മെഷീൻ, ഫോയിൽ പേപ്പർ, ഇൻജെക്ട് ഇൻക് മുതലായവയും പൊലീസ് കണ്ടെടുത്തിരുന്നു. കേസില്‍ നേരത്തെ ആറുപേര്‍ പിടിയിലായിരുന്നു. നരിക്കുനിയിലെ മണി ട്രാന്‍സ്ഫര്‍ കേന്ദ്രത്തില്‍ കള്ളനോട്ടുകൾ നൽകിയായിരുന്നു തട്ടിപ്പ്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത്.
Read More.... 1988ൽ മാല മോഷണക്കേസിൽ പിടിയിലായി, ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞത് 36 വർഷം, ഒടുവിൽ 'അമ്പിളി' പിടിയിൽ
കേസില്‍ നേരത്തെ ആറുപേര്‍ പിടിയിലായിരുന്നു. നരിക്കുനിയിലെ മണി ട്രാന്‍സ്ഫര്‍ കേന്ദ്രത്തില്‍ കള്ളനോട്ടുകൾ നൽകിയായിരുന്നു തട്ടിപ്പ്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത്.
