അതേസമയം, കൊലപാതകത്തിൽ പ്രതിയെ പിടികൂടാനായില്ല. പ്രതിയെന്ന് സംശയിക്കുന്ന നിസാം ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് അറിയിച്ചു. 

കണ്ണൂർ: ബാറിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. കണ്ണൂർ കാട്ടാമ്പള്ളിയിലെ ബാറിൽ ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. . ചിറക്കൽ കീരിയാട് സ്വദേശി റിയാസ് ആണ് മരിച്ചത്. അതേസമയം, കൊലപാതകത്തിൽ പ്രതിയെ പിടികൂടാനായില്ല. പ്രതിയെന്ന് സംശയിക്കുന്ന നിസാം ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് അറിയിച്ചു. 

പ്രസവത്തെ തുടർന്ന് വൃക്ക തകരാറിലായി യുവതിയുടെ മരണം: ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം

അതേസമയം, തിരുവനന്തപുരത്ത് നിന്നാണ് മറ്റൊരു മരണവാർത്ത. ഒരു കുടുംബത്തിലെ നാലു പേരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇവരിൽ രണ്ടു പേർ മരിച്ചു. ബാലരാമപുരം പെരിങ്ങമല പുല്ലാനി മുക്കിലാണ് സംഭവം. പുല്ലാനി മുക്ക് സ്വദേശി ശിവരാജൻ (56),മകൾ അഭിരാമി എന്നിവരാണ് മരിച്ചത്. അമ്മയും മകനും ഗുരുതരാവസ്ഥയിലാണ്. ഇവർ തിരുവനന്തപുരം നിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രസവത്തെ തുടർന്ന് വൃക്ക തകരാറിലായി യുവതിയുടെ മരണം: ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം

ഇന്നലെ രാത്രിയാണ് നാലംഗ കുടുംബം വിഷം കഴിച്ചത്. രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. രാവിലെ വീട്ടിൽ നിന്ന് പുറത്തുവന്ന മകൻ മുതിർന്ന ഒരു സ്ത്രീയോട് വിഷം കഴിച്ചെന്ന കാര്യം വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് പൊലീസിനെ ബന്ധപ്പെട്ടു. തുടർന്നാണ് രക്ഷാപ്രവർത്തനം നടന്നത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ശിവരാജനും അഭിരാമിയും മരിച്ചിരുന്നു. കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സ്മിതയുടെ മരണം കൊലപാതകം; ദുരൂഹതയുടെ ചുരുളഴിച്ച് ക്രൈം ബ്രാഞ്ച്; കുറ്റം സമ്മതിച്ച് യുവതി: അറസ്റ്റ്