ആ​ഗോള അയ്യപ്പ സം​ഗമത്തിൽ പങ്കെടുത്ത് മടങ്ങവെ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കലാകാരൻ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബെനറ്റ് രാജ് ആണ് മരിച്ചത്. 

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് പമ്പയില്‍ എത്തി മടങ്ങിയ കലാകാരന്മാര്‍ സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഇന്നലെ വൈകിട്ട് പത്തനംതിട്ട റാന്നിയിലാണ് അപകടമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബെനറ്റ് രാജ് ആണ് മരിച്ചത്. ഡ്രം സെറ്റ് ആര്‍ട്ടിസ്റ്റ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി രജീഷ്, ഗിറ്റാറിസ്റ്റ് അടൂര്‍ കരുവാറ്റ സ്വദേശി ഡോണി എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.