ഇന്ന് പുലർച്ചെ 1.15 ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ വീടിന്റെ മുൻവശത്തെ മൂന്ന് ജനൽ ചില്ലകൾ തകർന്നു.

ചാരുംമൂട്: ആലപ്പുഴ നൂറനാട് മുൻ ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ആക്രമം. വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. നൂറനാട് നടുവിലേമുറിയിൽ മഞ്ഞിപ്പുഴ വീട്ടിൽ കെ മുരളീധരൻ ഉണ്ണിത്താന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെ 1.15 ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ വീടിന്റെ മുൻവശത്തെ മൂന്ന് ജനൽ ചില്ലകൾ തകർന്നു.

ആക്രമണം നടക്കുമ്പോൾ മുരളീധരൻ ഉണ്ണിത്താനും ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നു. വീടിന്റെ ജനൽ ചില്ലുകൾ തെറിച്ചു വീണെങ്കിലും ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പരാതിയെ തുടർന്ന് നൂറനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സമീപമുള്ള വീട്ടിലെ സി സി ടി വി ദൃശ്യം പൊലീസ് പരിശോധിച്ചു. സിപിഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി എസ് സോളമൻ, ഗ്രാമ പഞ്ചായത്ത് അംഗം വി.പി സോണി എന്നിവർ സ്ഥലം സന്ദര്‍ശിച്ചു.

Read More : 'ശബ്ദം കേൾക്കാനാണ്', പിണങ്ങിപ്പോയ ഭാര്യക്ക് ഭർത്താവിന്‍റെ ഫോൺ, വാട്ട്സാപ്പിൽ ഒരു ഫോട്ടോയും; ദാരുണാന്ത്യം