താമരശ്ശേരി: കെഎസ്ആർടിസി ബസില്‍ സാമൂഹിക പ്രവര്‍ത്തകയ്ക്ക് നേരെ മോശം പെരുമാറ്റം. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് കെഎസ്ആർടിസി ബസില്‍ വരികയായിരുന്ന സാമൂഹിക പ്രവർത്തകയാണ് അതിക്രമത്തിനിരയായത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

താമരശ്ശേരിയിൽ വച്ച് ഒപ്പം യാത്ര ചെയ്തയാൾ സാമൂഹിക പ്രവര്‍ത്തകയോട് മോശമായി പെരുമാറുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ ബസ് കണ്ടക്ടർ ഇയാളെ ബസിൽ നിന്നും ഇറക്കിവിട്ടു. എന്നാൽ, ഇയാളെ പൊലീസിന് മുന്നിൽ ഹാജരാകാൻ നടപടി സ്വീകരിക്കാത്ത കണ്ടക്ടർക്കെതിരെയടക്കം യാത്രക്കാരി പരാതി നൽകി. സാമൂഹിക പ്രവർത്തകയുടെ പരാതിയിൽ കേസെടുത്ത വൈത്തിരി പൊലീസ് അന്വേഷണം താമരശ്ശേരി പൊലീസിന് കൈമാറി.