ബസ് ജീവനക്കാര്‍ തമ്മിലുള്ള പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം

കാസര്‍കോട്: കാസര്‍കോട് സ്വകാര്യ ബസിനുനേരെ ആക്രമണം. കാസര്‍കോട് ബന്തടുക്ക ആനക്കല്ലില്‍ ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ബന്തടുക്കയില്‍ നിന്ന് കാസര്‍കോട്ടോക്ക് വരികയായിരുന്ന തത്വമസി എന്ന പേരിലുള്ള സ്വകാര്യ ബസിന്‍റെ ചില്ലാണ് അടിച്ച് പൊട്ടിച്ചത്. ആക്രമണത്തിനിടെ ചില്ല് തെറിച്ച് ബസിലെ ഒരു യാത്രക്കാരന് പരിക്കേറ്റു. ബൈക്കില്‍ എത്തിയ ആളാണ് ബസ് തടഞ്ഞ് നിര്‍ത്തി ഹെല്‍മറ്റ് കൊണ്ട് ബസിന്‍റെ മുന്നിലെ ഗ്ലാസ് അടിച്ച് പൊട്ടിച്ചത്.

ആക്രമണം നടത്തിയത് മറ്റൊരു ബസിന്‍റെ ഡ്രൈവറാണെന്നാണ് വിവരം. ബസ് ജീവനക്കാര്‍ തമ്മിലുള്ള പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തെതുടര്‍ന്ന് പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബസിലെ മറ്റു യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കില്ല. 

Readmore.. 'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോ'; യുവതിയെയും മകളെയും കണ്ടക്ടർ സ്വകാര്യ ബസില്‍നിന്നും ഇറക്കിവിട്ടു, പരാതി...

Readmore.. ബസിൽ സീറ്റ് ബെല്‍റ്റ് നിർബന്ധമാക്കൽ; പിഴയീടാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്

കാസർകോട് ആനക്കല്ലിൽ ബസിന് നേരെ ആക്രമണം ;ചില്ല് അടിച്ചു തകർത്തു