പെരിന്തൽമണ്ണ: 108 ആബുലൻസിലെ വനിതാ ജീവനക്കാരിയായ നഴ്‌സിനെ അപമാനിക്കാൻ ശ്രമിച്ച പ്രതിയെ റിമാൻഡ് ചെയ്തു. അമ്മിനിക്കാട് ചെമ്മലശ്ശേരി ഹനീഫ (44)യെയാണ് പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തത്. ജീവനക്കാരിയുടെ  പരാതിയെ തുടർന്നാണ് നടപടി. 

ശനിയാഴ്ച രാത്രിയിലാണ് സംഭവം. പെരിന്തൽമണ്ണയിൽ സർവീസ് നടത്തുന്ന 108 ആംബുലൻസിലെ താൽക്കാലിക ജീവനക്കാരിയാണ് നഴ്‌സ്. ആംബുലൻസ് ശുചീകരിക്കുന്ന സമയത്ത് വീഡിയോ എടുക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്യുകയും വാക്കേറ്റം പിന്നീട് കയ്യേറ്റത്തിലെത്തുകയായിരുന്നു.

പുനര്‍ജനിക്കുമെന്ന് മന്ത്രവാദി; പെണ്മക്കളെ തലയ്ക്കടിച്ചു കൊന്ന് അധ്യാപക ദമ്പതികൾ...

 

തിരുവനന്തപുരത്ത് 16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം; പ്രതി കസ്റ്റഡിയിൽ