സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം

ആലുവ: ആലുവയ്ക്കടുത്ത് കുട്ടമശ്ശേരിയിൽ വീടിന് തീവയ്ക്കാൻ ശ്രമം. കുട്ടമശേരി സൂര്യാ നഗർ കൊല്ലം കൂടിയിൽ നാരായണൻകുട്ടിയുടെ വീടിനാണ് തീവയ്ക്കാൻ ശ്രമമുണ്ടായത്. ഇന്നലെ അർധരാത്രിയാണ് സംഭവം. സമീപത്തെ സിസിടിവി പരിശോധിച്ചപ്പോൾ ഈ സമയം ഒരാൾ ഇതുവഴി പോകുന്നതായി കണ്ടെത്തി. എന്നാല്‍ ഇയാള്‍ ആരാണെന്നോ എന്തിനാണ് വീടിന് തീവെയ്ക്കാന്‍ ശ്രമിച്ചതെന്നോ വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി.

ശബ്ദം കേട്ടാണ് വീട്ടുകാര്‍ എഴുന്നേറ്റത്. മുന്‍വശത്തെ വീടിന് തീപിടിച്ചതാണ് കണ്ടത്. ഇതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മരപ്പണിക്കാരനാണ് നാരായണന്‍കുട്ടി. ആരുമായും തര്‍ക്കങ്ങളോ വഴക്കോ ഇല്ലെന്നാണ് നാരായണന്‍കുട്ടി പറഞ്ഞത്. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. 

YouTube video player