ക്രിസ്ത്യാനി അല്ലാതിരുന്നിട്ടും, അദ്ദേഹത്തിന് അവസാനമായി സാമുചിതമായ യാത്രഅയപ്പ് നൽകുന്നതിന് വേണ്ടി, മൃതദേഹം പള്ളിയുടെ ഉള്ളിൽ തന്നെ വെക്കാൻ ഇടവക അംഗങ്ങളും ഭരണ സമിതിയും ഐകകണ്ഠേന തീരുമാനിക്കുകയായിരുന്നു
പത്തനംതിട്ട: സെക്യൂരിറ്റി ജീവനക്കാരന്റെ മൃതദേഹം പള്ളിക്കുള്ളിൽ കയറ്റി കോഴഞ്ചേരി മാർത്തോമാ പള്ളി അധികൃതർ. പള്ളിയിൽ സെക്യുരിറ്റി ആയി ജോലി ചെയ്തിരുന്ന ഇ.വി. അജികുമാർ ഞായറാഴ്ചയാണ് മരിച്ചത്. 23 വർഷമായി ഇദ്ദേഹം ഈ പള്ളിയിൽ ജോലി ചെയ്തു. മരിക്കുന്ന ദിവസവും രാവിലെ പള്ളിയിൽ ജോലിക്ക് എത്തിയിരുന്നു. ക്രിസ്ത്യാനി അല്ലാതിരുന്നിട്ടും, അദ്ദേഹത്തിന് അവസാനമായി സമുചിതമായ യാത്രഅയപ്പ് നൽകുന്നതിന് വേണ്ടി, മൃതദേഹം പള്ളിയുടെ ഉള്ളിൽ തന്നെ വെക്കാൻ ഇടവക അംഗങ്ങളും ഭരണ സമിതിയും ഐകകണ്ഠേന തീരുമാനിക്കുകയായിരുന്നു. ക്രിസ്ത്യാനിയല്ലാത്ത ഒരു വ്യക്തിയുടെ മൃതദേഹം പള്ളിയുടെ ചരിത്രത്തിൽ ഇന്നുവരെ ളള്ളിൽ വെച്ചിട്ടില്ലെന്നും ഇടവകയുടെ ഈ തീരുമാനം മാതൃകാപരമാണെന്നും നാട്ടുകാർ പറഞ്ഞു.

