Asianet News MalayalamAsianet News Malayalam

മൂന്നാറിൽ നിർത്തിയിട്ടിരുന്ന ഓട്ടോകൾ തകർത്ത നിലയിൽ; 'പടയപ്പ' തന്നെയെന്ന് നാട്ടുകാർ, മനപ്പൂർവമല്ലെന്ന് വനപാലകർ

ആന മനപൂര്‍വമായിരിക്കില്ല ഓട്ടോകള്‍ തകര്‍ക്കുന്നതെന്നും വഴിയില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ മാറ്റിവെയ്ക്കുന്ന സമയത്തുണ്ടാകുന്ന കേടുപാടുകള്‍ മാത്രമാണ് ഇതെന്നുമാണ് വനപാലകര്‍ പറയുന്നത്. എസ്റ്റേറ്റുകളിലെ സ്ഥിരം സന്ദര്‍ശകനായ പടയപ്പ ആളുകളെ നാളിതുവരെ ആക്രമിച്ചിട്ടില്ല. വാഹനത്തില്‍ ആളുകളുണ്ടെങ്കില്‍ അവരെ ശല്യപ്പെടുത്താതെ കടത്തിവിടുന്നത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ദ്യശ്യങ്ങള്‍ കണ്ടാല്‍ മനസിലാകും.

autos parked in munnar were vandalized locals says padayappa elephant did it
Author
First Published Jan 20, 2023, 3:27 PM IST

മൂന്നാര്‍:  പെരിയാവാരയില്‍ നിന്നും രാത്രിയോടെ എത്തിയ പടയപ്പയെന്ന കാട്ടാന വീണ്ടും രണ്ട് ഓട്ടോകള്‍ തകര്‍ത്തതായി നാട്ടുകാർ. മൂന്നാര്‍ ഗ്രാമസലാന്റ് എസ്‌റ്റേറ്റിലെ ബാലന്‍, ചെല്ലദുരൈ എന്നിവരുടെ ഓട്ടോകളാണ് തകര്‍ത്തത്. ബാലന്റെ പെട്ടിയോട്ടോയും ചെല്ലദുരൈയുടെ പാസഞ്ചര്‍ ഓട്ടോയുമാണ് തകർന്നിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഇരുവരും വനപാലകര്‍ക്ക് പരാതി നല്‍കി. 

എന്നാല്‍ ആന മനപൂര്‍വമായിരിക്കില്ല ഓട്ടോകള്‍ തകര്‍ക്കുന്നതെന്നും വഴിയില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ മാറ്റിവെയ്ക്കുന്ന സമയത്തുണ്ടാകുന്ന കേടുപാടുകള്‍ മാത്രമാണ് ഇതെന്നുമാണ് വനപാലകര്‍ പറയുന്നത്. എസ്റ്റേറ്റുകളിലെ സ്ഥിരം സന്ദര്‍ശകനായ പടയപ്പ ആളുകളെ നാളിതുവരെ ആക്രമിച്ചിട്ടില്ല. വാഹനത്തില്‍ ആളുകളുണ്ടെങ്കില്‍ അവരെ ശല്യപ്പെടുത്താതെ കടത്തിവിടുന്നത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ദ്യശ്യങ്ങള്‍ കണ്ടാല്‍ മനസിലാകും. ഭക്ഷണം തേടിയെത്തുന്ന നാടുകാണി ആനയാണ് പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടാന. പല ആനകളെയും കണ്ടിട്ടുണ്ടെങ്കിലും മന്യുഷ്യരുമായി ഇത്രയധികം ഇടപഴകുന്ന കാട്ടാനയെ എവിടെയും കാണാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

അതേസമയം, വിനോദസഞ്ചാരികളുടെ നിർദ്ദേശപ്രകാരം, രാത്രിയിൽ വഴിയിലിറങ്ങിയ പടയപ്പയെ ജീപ്പ് ഉപയോഗിച്ച് വിരട്ടാൻ ശ്രമിച്ച ഡ്രൈവർമാരെ കണ്ടെത്താൻ അധികൃതർ നീക്കം ആരംഭിച്ചിട്ടുണ്ട്. മൂന്നാർ - സൈലന്‍റ് വാലി റോഡിൽ നിലയുറപ്പിച്ച ആനയെ വാഹനം ഉപയോഗിച്ച് ഇടിക്കാൻ ശ്രമിക്കുന്നതും ആന അക്രമാസക്തമാകുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയിൽ പ്രചരിച്ചതോടെയാണ് ഇവരെ പിടികൂടാൻ വനപാലകർ ശ്രമം ആരംഭിച്ചിരിക്കുന്നത്. വഴിയാത്രക്കാരെ ഒരുവിധത്തിലും ഉപദ്രവിക്കാതെ അവരെ കടന്നുപോകാൻ സൗകര്യം നൽകുന്ന പടയപ്പയെ ചിലർ പ്രകോപ്പിച്ചതോടെ എസ്റ്റേറ്റിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ അക്രമിച്ച് നശിപ്പിച്ചിരുന്നു. മുന്നോളം വാഹനങ്ങളാണ് ഇത്തരത്തിൽ ആന നശിപ്പിച്ചത്.

പടയപ്പയെ പ്രകോപിപ്പിക്കുന്ന തരത്തിൽ വാഹനം ഓടിച്ച ആന്‍റണി ദാസ് മുൻകൂർ ജാമ്യ അപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. തൊടുപുഴ സെക്ഷൻ കോടതിയെയാണ് പ്രതി ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിരിക്കുന്നത്.   ഇയാളുടെ മഹേന്ദ്ര ബൊലൊരൊ ജീപ്പ് വനപാലകർ പിടിച്ചെടുത്ത് കോടയിൽ ഹാജരാക്കി. നിലവിൽ പ്രതി തമിഴ്നാട്ടിലാണ് ഉള്ളതെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. അതുകൊണ്ട് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ആന്‍റണി ദാസിനെതിരെ വനപാലകർ കേസെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി ഡി വൈ എഫ് ഐ പ്രവർത്തകർ രംഗത്തെത്തി. കള്ളക്കേസെടുത്ത വനപാലകരുടെ നടപടി അവസാനിപ്പിച്ച് വാഹനം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ മൂന്നാർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കടലാർ എസ്റ്റേറ്റിലേക്ക് തൊഴിലാളികളുമായി മുമ്പിൽ ജീപ്പും പിന്നിൽ കുട്ടികളുമായി എത്തിയ മറ്റൊരു വാഹനവും ഉണ്ടായിരുന്നു. കുട്ടികളെ കയറ്റിവന്ന വാഹനം കടത്തിവിടാൻ ആനയെ റോഡിലിറങ്ങാതെ ആന്‍റണി ദാസ് തടയുക മാത്രമാണ് ചെയ്തതെന്നാണ് ഡി വൈ എഫ് ഐ പ്രവർത്തകരുടെ വാദം. 

Read Also: പാൽ നശിപ്പിച്ചിട്ടും വിവാദം തീരുന്നില്ല; ആര്യങ്കാവില്‍ പാല്‍ പിടികൂടിയ ലോറി ഉടമയ്ക്ക് നല്‍കും

Follow Us:
Download App:
  • android
  • ios