കഴിഞ്ഞ കുറെ മാസങ്ങളായി പഴയ മൂന്നാറിലെ പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍, ഇക്കാനഗര്‍, നല്ല തണ്ണി റോഡ് എന്നിവടങ്ങളില്‍ നിന്നായി 20 ലധികം ലോറികളുടെ ബാറ്ററികള്‍ മോഷണം പോയിരുന്നു.
മൂന്നാര്‍: നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്ന് സ്ഥിരമായി ബാറ്ററി മോഷണം (Battery Theft) നടത്തിവന്ന യുവാവിനെ പൊലീസ് അറസ്റ്റ് (Arrest) ചെയ്തു. മറയൂര്‍ കോവില്‍ കടവ് സ്വദേശി സി രാജശേഖര പ്രഭു (തിരുട്ട് പ്രഭു,26) ആണ് മൂന്നാര്‍ പൊലീസിന്‍റെ പിടിയിലായത്. എസ്എച്ച്ഒ മനേഷ് കെ പൗലോസ്, എസ്ഐ എം പി സാഗര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എംജി കോളനിയിലെ കലുങ്കിനിടയില്‍ നിന്ന് ഒളിപ്പിച്ച നിലയില്‍ രണ്ട് ബാറ്ററികളും കണ്ടെടുത്തു.
കഴിഞ്ഞ കുറെ മാസങ്ങളായി പഴയ മൂന്നാറിലെ പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍, ഇക്കാനഗര്‍, നല്ല തണ്ണി റോഡ് എന്നിവടങ്ങളില്‍ നിന്നായി 20 ലധികം ലോറികളുടെ ബാറ്ററികള്‍ മോഷണം പോയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കുറിച്ച് സൂചന ലഭിച്ചെങ്കിലും ഇയാള്‍ തമിഴ്‌നാട്ടിലേക്ക് മുങ്ങി. ചൊവ്വാഴ്ച രാത്രി പ്രഭു മൂന്നാര്‍ ടൗണിലെത്തിയതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പെട്രോള്‍ പമ്പിന് സമീപത്ത് ഒളിച്ചിരിക്കുന്ന നിലയില്‍ ഇയാളെ പിടികൂടിയത്.
ചോദ്യം ചെയ്യലിലാണ് രണ്ടു ബാറ്ററികള്‍ മുന്‍പ് വാടകയ്ക്ക് താമസിച്ചിരുന്ന എംജി കോളനിയിലെ വീടിന് സമീപമുള്ള കലുങ്കിനടിയില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നതായി സമ്മതിച്ചത്. ഓട്ടോകളില്‍ നിന്ന് മ്യൂസിക് സിസ്റ്റം മോഷ്ടിച്ചതുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണിയാള്‍. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ്എച്ച്ഒ അറിയിച്ചു.
ഭഗവതിക്ക് ഭക്തൻ സമർപ്പിച്ച പട്ടുപുടവ പെൺസുഹൃത്തിന് നൽകി ദേവസ്വം ഓഫീസർ
കൊച്ചി: ഭഗവതിക്കായി ഭക്തൻ സമർപ്പിച്ച പട്ടുപുടവ ദേേവസ്വം ഓഫീസർ (Devaswom Officer) സുഹൃത്തിന് സമ്മാനിച്ചു. എറണാകുളത്തെ (Eranakulam) ഒരു ക്ഷേത്രത്തിൽ കഴിഞ്ഞ മാസമാണ് പുടവകൊടുക്കൽ എന്ന ചടങ്ങ് നടന്നത്. ചടങ്ങുകൾക്കൊടുവിൽ ഭക്തരിലൊരാൾ ഭഗവതിക്കായി സമർപ്പിച്ച പുടവയാണ് ദേേവസ്വം ഓഫീസർ പെൺ സുഹൃത്തിന് നൽകിയത്.
അയ്യായിരം രൂപയോളം വില വരുന്നതാണ് പട്ടുപുടവ. ചോറ്റാനിക്കരയിലും കൊടുങ്ങല്ലൂരും ക്ഷേത്രത്തിൽ ലഭിക്കുന്ന പുടവകൾ ലേലം ചെയ്ത് വിൽക്കാറാണ് പതിവ്. എന്നാൽ ഈ ക്ഷേത്രത്തിൽ ലഭിച്ച പുടവകൾ മേൽശാന്തി ആർക്കെങ്കിലും നൽകാറാണ് പതിവ്. എന്നാൽ ഇത്തവണ പുടവ ഇഷ്ടപ്പെട്ട ദേവസ്വം ഓഫീസർ ഇത് കൈക്കലാക്കുകയും സുഹൃത്തായ സ്ത്രീകൾക്ക് നൽകുകയുമായിരുന്നു.
അടുത്ത ദിവസത്തെ ചടങ്ങിന് ഇവർ ഇതേ സാരി ഉടുത്തുവന്നതോടെയാണ് മറ്റുള്ളവർക്ക് സംശയം തോന്നിയത്. ജീവനക്കാർ ചോദിച്ചതോടെ ഇവർ പരസ്യമായി തന്നെ പറഞ്ഞു, ഓഫീസർ നൽകിയതാണെന്ന്. ഇതോടെ പുടവ കൊടുക്കൽ കാട്ടുതീ പോലെ പടർന്നു. പുടവ നൽകിയ ഭക്തൻ മാത്രം ഇതറിഞ്ഞില്ലെന്നാണ് നാട്ടുകാർക്കിടയിലെ സംസാരം. രേഖാമൂലം പരാതി ലഭിച്ചാൽ അന്വേഷിക്കാമെന്നാണ് ബോർഡ് വ്യക്തമാക്കുന്നത്.
