ഷിനു ചൊവ്വയെ പൊലീസ് ഇൻസ്പെക്ടറായി നിയമിച്ചതിൽ ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനർഹർക്ക് നിയമനം നൽകാൻ പാടില്ലെന്നാണ് നിലപാട്.
തിരുവനന്തപുരം: ശരീര സൗന്ദര്യമത്സര വിജയി ഷിനു ചൊവ്വയുടെ പരിശീലനം നീട്ടിവയ്ക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശം. ഷിനു ചൊവ്വയെ പൊലീസ് ഇൻസ്പെക്ടറായി നിയമിച്ചതിൽ ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനർഹർക്ക് നിയമനം നൽകാൻ പാടില്ലെന്നാണ് നിലപാട്. റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടികളിലേക്ക് നീങ്ങുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ശരീര സൗന്ദര്യമത്സര വിജയിയെ ഇൻസ്പെക്ടറായി നിയമനം നൽകിയത് വിവാദമായിരുന്നു. ഇന്ന് പരിശീലനം ആരംഭിക്കേണ്ടതായിരുന്നു ഷിനു ചൊവ്വ. നിയമനത്തിനെതിരെ മന്ത്രിക്ക് പരാതി നൽകിയിനെ തുടർന്നാണ് നടപടി. അതേസമയം, തന്റെ ഇൻസ്പെക്ടര്‍ പരിശീലനം നീട്ടിയ തീരുമാനത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ഷിനു ചൊവ്വ പ്രതികരിച്ചു. താനൊരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ല. തന്റെ നിയമനം കൊണ്ട് പ്രമോഷൻ നഷ്ടമാവുന്ന ചില ഉദ്യോഗസ്ഥരാണ് ഈ ഗൂഢാലോചനക്ക് പിന്നിലെന്നും ഷിനു ചൊവ്വ കൂട്ടിച്ചേര്‍ത്തു.
