പുതിയ തെരു ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും മംഗളൂരുവിൽ നിന്ന് ആയിക്കരയിലേക്ക് വന്ന മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്
കണ്ണൂർ: തളാപ്പ് എ കെ ജി ആശുപത്രിക്ക് സമീപം മിനി ലോറിയും ബൈക്ക് കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കാസർകോട് സ്വദേശികളായ മനാഫും ലത്തീഫും ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് പുതിയ തെരു ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും മംഗളൂരുവിൽ നിന്ന് ആയിക്കരയിലേക്ക് വന്ന മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ മനാഫിനെയും ലത്തീഫിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അതിനിടെ എറണാകുളം ഊന്നുകല്ലിൽ 17 കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാരംകുത്ത് ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയാണ് മരിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ചിൽഡ്രൻസ് ഹോമിൽ താമസിച്ച് പഠിക്കുന്ന കുട്ടിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അധികൃതർ ഉടൻ പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
