അപകടത്തിൽ കാർഡ്രൈവർക്കും ബൈക്ക് യാത്രക്കാരനും ഗുരുതര പരിക്കേറ്റു. 

പാലക്കാട്: കൂറ്റനാട് ന്യൂബസാറിൽ നിയന്ത്രണം വിട്ട കാറും ബൈക്കും ഇലക്ടിക്ക് പോസ്റ്റിൽ ഇടിച്ച് തകർന്നു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. ചാലിശ്ശേരി നിന്നും കൂറ്റനാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന ബൈക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബൈക്കിൽ ഇടിച്ച കാർ റോഡിൽ തലകീഴായി മറിഞ്ഞ ശേഷം റോഡരിയിലെ വൈദ്യുത പോസ്റ്റും ഇടിച്ച് തകർത്തു. അപകടത്തിൽ കാർഡ്രൈവർക്കും ബൈക്ക് യാത്രക്കാരനും ഗുരുതര പരിക്കേറ്റു. ഇലക്ടിക്ക് പോസ്റ്റ് തകർന്നതിനാൽ വൈദുതകമ്പികൾ റോഡിലേക്ക് ചരിഞ്ഞ് നിന്നുവെങ്കിലും കെ എസ് ഇ ബി അധികൃതർ ഉടൻ സ്ഥലത്തെത്തി ലൈൻ ഓഫാക്കിയതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി.

മാതാപിതാക്കൾ ഉറങ്ങിക്കിടക്കവേ 5 വയസുകാരൻ ഫ്ലാറ്റിന്‍റെ എട്ടാം നിലയിൽ നിന്ന് വീണു, ദാരുണാന്ത്യം