മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൊല്ലം: ചിതറയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ മധ്യവയസ്കൻ മരിച്ചു. ചിതറ കിഴക്കുംഭാഗം സ്വദേശി ഗോപകുമാറാണ് മരിച്ചത്. നിയന്ത്രണംവിട്ട ബൈക്ക് റോഡ് സൈഡിലിരുന്ന മറ്റൊരു ഇരുചക്ര വാഹനത്തിലിടിച്ച് തെറിച്ച് വീഴുകയായിരുന്നു. ഗോപകുമാറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.



