യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
പാലക്കാട്: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാലക്കാട് മുതലമട ഏരിപ്പാടം സ്വദേശി അക്ഷയ് (20) ആണ് മരിച്ചത്. രാവിലെ 11 മണിയോടെ കണ്ണാടി മമ്പറത്തായിരുന്നു അപകടം. കൊല്ലംകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും പാലക്കാട് പോവുകയായിരുന്ന ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നു. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
Add Asianetnews as a Preferred Source



