പഴയന്നൂരിൽനിന്നും ആലത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ശരത്. എതിരെ വരികയായിരുന്ന കൃഷ്ണകൃപ ബസിനു മുന്നിലാണ് ഇടിച്ചത്.

തൃശൂർ: തൃശൂർ പഴയന്നൂരിൽ ബസിന് മുന്നിലേക്ക് ബൈക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. വെള്ളാറുകുളം നെയ്നുകുളങ്ങര ശശികുമാറിന്റെ മകൻ ശരത് കുമാർ (25) ആണ് മരിച്ചത്. പഴയന്നൂർ മുസ്ളിം പള്ളിക്ക് സമീപത്തു വെച്ചാണ് അപകടം. പഴയന്നൂരിൽനിന്നും ആലത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ശരത്. എതിരെ വരികയായിരുന്ന കൃഷ്ണകൃപ ബസിനു മുന്നിലാണ് ഇടിച്ചത്. ഉടനെ വടക്കേത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടക്കേത്തറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്