തണ്ണീർമുക്കം സ്വദേശി അലൻ കുഞ്ഞുമോനാണ് പരിക്കേറ്റത്. നിലവിൽ കുഞ്ഞുമോൻ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലാണ്. 

ആലപ്പുഴ: ചേർത്തല തണ്ണീർമുക്കത്ത് നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. തണ്ണീർമുക്കം മനു സിബി (24) ആണ് മരിച്ചത്. അപകടത്തിൽ മനുവിനൊപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. തണ്ണീർമുക്കം സ്വദേശി അലൻ കുഞ്ഞുമോനാണ് പരിക്കേറ്റത്. നിലവിൽ കുഞ്ഞുമോൻ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലാണ്. 

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചുവീണു. മനു മരണത്തിന് കീഴടങ്ങുകയും സുഹൃത്തിന് ​ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. മനുവിൻ്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

പൂരം കലക്കൽ; ഡിജിപി തള്ളിക്കളഞ്ഞ എഡിജിപിയുടെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്, തിരുവമ്പാടി ദേവസ്വത്തിന് വിമർശനം

https://www.youtube.com/watch?v=Ko18SgceYX8