ദേശീയപാതയില്‍ അരൂര്‍ ക്ഷേത്രം കവലയിലെ സിഗ്‌നലിനു സമീപം വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിന്‍ ബൈക്ക് യാത്രികന്‍  തല്‍ക്ഷണം മരിച്ചു. 

അരൂര്‍: കാറിടിച്ചു ബൈക്ക് യാത്രികന്‍(Bike accident) മരിച്ചു. ചന്തിരൂര്‍ വലിയവീട് ബാലകൃഷ്ണന്‍ ((Balakrishnan-55) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ജോലികഴിഞ്ഞു വീട്ടിലേയ്ക്ക് വരുമ്പോള്‍ ദേശീയപാതയില്‍ അരൂര്‍ (Aroor) ക്ഷേത്രം കവലയിലെ സിഗ്‌നലിനു സമീപം വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിന്‍ ബൈക്ക് യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തെക്ക് ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാറാണ് ബൈക്കിനെ തട്ടി തെറിപ്പിച്ചത്. റോഡില്‍ തെറിച്ച് വീണ ഇയാളെ പുലര്‍ച്ചെ അതു വഴി വന്ന പത്ര വിതരണക്കാരാണ് തുറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഇടപ്പള്ളി ലുലുമാള്‍ പി.വി.ആര്‍. തിയേറ്റര്‍ ഓപ്പറേറ്ററാണ് ബാലകൃഷ്ണന്‍. കൊവിഡ് കാലമായതിനാല്‍ ജോലി ഇല്ലാതിരിക്കുകയായിരുന്നു. കഴിഞ്ഞ 17 മുതലാണ് ജോലിക്ക് പോയി തുടങ്ങിയത്. ഭാര്യ: ആശ. മക്കള്‍: അരുണ്‍കൃഷ്ണ, അമല്‍കൃഷ്ണ..

Local News| രണ്ടാം തവണയും മുങ്ങി; കാമുകനും കാമുകിയും പൊലീസ് പിടിയില്‍

Bineesh Kodiyeri| കള്ളപ്പണക്കേസ്; ബിനീഷിനെതിരെ നേരിട്ടുള്ള തെളിവില്ല, അന്വേഷണ ഏജന്‍സിയോട് കര്‍ണാടക ഹൈക്കോടതി

Tomato price| പെട്രോളിന് പിന്നാലെ 'സെഞ്ച്വറിയടിച്ച്' തക്കാളി; പൊള്ളും വിലക്ക് പിന്നിലെ കാരണം