Asianet News MalayalamAsianet News Malayalam

ഇടിച്ചിട്ട കാർ നിർത്താതെ പോയി, നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും വൈകി, യുവാവിന് ദാരുണാന്ത്യം

കണ്ണൂർ വിളക്കോട് സ്വദേശി റിയാസ് (38) ആണ് മരിച്ചത്. ശിവപുരം കൊളാരിയിൽ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് റിയാസിനെ കാർ ഇടിച്ചിട്ടത്.

Bike rider dies in road accident at kannur
Author
First Published Sep 14, 2024, 8:21 AM IST | Last Updated Sep 14, 2024, 8:23 AM IST

കണ്ണൂർ: കണ്ണൂരില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട കാർ നിർത്താതെ പോയി. അരമണിക്കൂറോളം റോഡരികിൽ കിടന്ന യുവാവ് രക്തം വാർന്ന് മരിച്ചു. കണ്ണൂർ വിളക്കോട് സ്വദേശി റിയാസ് (38) ആണ് മരിച്ചത്. ശിവപുരം കൊളാരിയിൽ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് റിയാസിനെ കാർ ഇടിച്ചിട്ടത്. തെറിച്ചുവീണ റിയാസ് അരമണിക്കൂറോളം റോഡരികിൽ കിടന്നു. നാട്ടുകാരെത്തി റിയാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാർ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
 

Latest Videos
Follow Us:
Download App:
  • android
  • ios