പത്തനംതിട്ടയിൽ എസ്എഫ്ഐ പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചുവെന്ന് ആരോപണം. അടൂർ മണക്കാലയിലാണ് സംഭവം. എസ്എഫ്ഐയുടെ അഞ്ച് പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഉൾപ്പെടുന്നു.

പത്തനംതിട്ട: പത്തനംതിട്ട അടൂർ മണക്കാലയിൽ എസ്എഫ്ഐ പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതായി ആരോപണം. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉൾപ്പെടെ അഞ്ചുപേർക്കാണ് പരിക്കേറ്റത്. കടമ്പനാട് രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

മണക്കാലയിൽ ഒത്തുതീർപ്പ് ചർച്ച നടക്കുന്നതിന് ഇടയിലാണ് കാറിൽ എത്തിയ സംഘം ആക്രമിച്ചത്. മർദനമേറ്റവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ആക്രമിച്ചവരെ അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ സംഭവവുമായി ഡിവൈഎഫ്ഐക്ക് ഒരു ബന്ധവുമില്ലെന്നാണ് ജില്ലാ നേതൃത്വത്തിൻ്റെ വിശദീകരണം.