നങ്കൂരത്തിൽ കെട്ടി താഴ്ത്തിയ നിലയിൽ ആയിരുന്നു മൃതദേഹം. മത്സ്യബന്ധനത്തിന് പോകാനിരുന്ന ‘സമർഖന്ദ്’ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികൾ ആണ് ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടത്.

മലപ്പുറം: മലപ്പുറം പുറത്തൂർ പടിഞ്ഞാറേക്കര തിരൂർ പുഴയിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. നങ്കൂരത്തിൽ കെട്ടി താഴ്ത്തിയ നിലയിൽ ആയിരുന്നു മൃതദേഹം. മത്സ്യബന്ധനത്തിന് പോകാനിരുന്ന ‘സമർഖന്ദ്’ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികൾ ആണ് ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടത്. മത്സ്യബന്ധനത്തിന് പോകാൻ നങ്കൂരം പൊക്കിയപ്പോൾ ചാക്ക് കെട്ടിയ നങ്കൂരത്തിൽ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം പടിഞ്ഞാറേക്കരയിൽ നിന്ന് കാണാതായ ദമ്പതികളിൽ യുവതിയുടെതെന്ന് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു.

YouTube video player