കോഴിക്കോട്: കോഴിക്കോട് ഇരിങ്ങലിൽ വീടിന്‍റെ വരാന്തയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. മൂരാട് ടാക്കീസ് റോഡിന് സമീപം മങ്ങിലൊടിതാഴെ പ്രഭാകരന്‍റെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. 

ഇന്ന് പുലർച്ചെ ബൈക്കിലെത്തിയ രണ്ട് പേർ സ്റ്റീൽ പാത്രത്തിൽ നിറച്ച സ്ഫോടക വസ്തു വീടിന് നേരെ എറിയുകയായിരുന്നു. സ്ഫോടനത്തിൽ വീടിന്‍റെ ചുമരിൽ വിള്ളലുണ്ടായി. സംഭവത്തില്‍ ആർക്കും പരിക്കില്ല. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. പ്രഭാകരന്‍റെ പരാതിയിൽ പയ്യോളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.